Thodupuzha

തൊടുപുഴ യൂണിയനില്‍ മേഖലാ യോഗങ്ങള്‍ 18ന് നടക്കും

തൊടുപുഴ: എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയനില്‍ യോഗ ജ്വാലയുടെ മുന്നോടിയായി ആറ് മേഖലകളില്‍ മേഖല യോഗങ്ങള്‍ നടക്കും.രാവിലെ 11ന് ഉടുമ്പന്നൂർ മേഖലാ യോഗം ശാഖാ മന്ദിരത്തിലും ഇതേ സമയം കുടയത്തൂര്‍ മേഖല യോഗം മുട്ടം ശാഖാ ഹാളിലും നടക്കും. വണ്ണപ്പുറം മേഖലാ യോഗം ഉച്ചയ്ക്ക് 12ന് വണ്ണപ്പുറം ശാഖാ ഹാളിലും 12.30ന് വഴിത്തല മേഖലാ യോഗം വഴിത്തല ശാഖാ ഹാളിലും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ മേഖല യോഗം തൊടുപുഴ യൂണിയന്‍ ഹാളിലും വെണ്‍മണി മേഖലാ യോഗം വെണ്മണി ശാഖാ മന്ദിരത്തിലും നടക്കും. യൂണിയന്‍ നേതാക്കളും യൂത്ത്മൂവ്‌മെന്റ് ജില്ലാ നേതാക്കളും വിവിധ മേഖലാ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും യൂണിയന്‍ കണ്‍വീനര്‍ വി.ബി. സുകുമാരന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!