ChuttuvattomThodupuzha

തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം ഇന്ന്

തൊടുപുഴ: എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള തൊടുപുഴ വെസ്റ്റ് ഏരിയാ സമ്മേളനം ശനിയാഴ്ച തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. പാര്‍ടൈം കാഷ്വല്‍ ജീവനക്കാരുടെ കണ്‍വെന്‍ഷന്‍, വനിതാ ജീവനക്കാരുടെ കണ്‍വെന്‍ഷന്‍, ഓഫീസ് തല വിശദീകരണ സ്‌ക്വാഡ്, വനിതാ ജീവനക്കാരുടെ സ്‌ക്വാഡ്, ഓഫീസ് തല മാസ്സ്‌ക്വാഡ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. 9ന് ആരംഭിക്കുന്ന സമ്മേളനം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ. വസന്ത ഉദ്ഘാടനം ചെയ്യും.യൂണിയന്‍ ഏരിയാ പ്രസിഡന്റ് എന്‍.കെ. ജയദേവി അധ്യക്ഷത വഹിക്കും. ഏരിയാ സെക്രട്ടറി കെ.എസ്. ഷിബുമോന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അന്‍സല്‍ അബ്ദുല്‍സലാം വരവുചെലവ് കണക്കും അവതരിപ്പിക്കും.

 

 

Related Articles

Back to top button
error: Content is protected !!