Thodupuzha

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത::വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് മുന്‍കരുതലെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

വെള്ളക്കെട്ട് മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ ദുരിതാശ്വാസക്യാമ്ബുകള്‍ തുറക്കണം. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കണം. മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനവും ഏര്‍പ്പെടുത്തി.

 

ഇന്ന് വിവിധ ജില്ലകളില്‍ ഒറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

 

2021 ജൂലൈ 11 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

2021 ജൂലൈ 12: കണ്ണൂര്‍, കാസറഗോഡ്

 

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

 

 

2021 ജൂലൈ 11: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്

2021 ജൂലൈ 12: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്

2021 ജൂലൈ 13: എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.2021 ജൂലൈ 14 : എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

 

ജൂലൈ 10 മുതല്‍ 14 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!