Moolammattam

ഭാവിപ്രതിസന്ധികൂടി കണക്കിലെടുത്ത് വികസനത്തിന് കർമപദ്ധതി : മന്ത്രിറോഷി

മൂലമറ്റം: നാം ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ മാത്രമല്ല ഭാവി പ്രതിസന്ധികൾകൂടി കണക്കിലെടുത്ത് വികസനത്തിന് കർമപദ്ധതികൾ തയ്യാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ . ബിഷപ് വയലിൽ നഴ്സിംഗ് സ്കൂളിലെ ലാമ്പ് ലൈറ്റിംഗും ബിരുദദാനചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശുദ്ധജലക്ഷാമം പരിഹരിക്കാൻ പദ്ധതി തയ്യാറാക്കി വരികയാണ്. കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസമേഖലയിലെല്ലാം ഉണർവ് സൃഷ്ടിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. ബിഷപ് വയലിൽ നഴ്സിംഗ് കോളേജായി ഉയർത്തുന്നതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. മെർലിൻ അരീപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സെന്റ്.ജോർജ് ഫെറോന വികാരി ഫാ. കുര്യൻ കാലായിൽ , അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ, ഡോ. ഫിലിപ്പ് ജെ. ജോൺ , നെസി മാത്യു, റിൻസി ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസി കുളമാക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊവിൻഷ്യൽ മെഡിക്കൽ കൗൺസിലർ സിസ്റ്റർ റോസ് അബ്രാഹം ലാമ്പ് ലൈറ്റിംഗ് നിർവഹിച്ചു.

നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ബിഷപ് വയലിൽ നഴ്സിംഗ്‌ സ്കൂൾ വിദ്യാർഥിനി മരിയ തോമസ്, പ്ലസ്ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ ടെസ ജോ പൊരിയത്ത് എന്നിവർക്ക് മന്ത്രി മെമന്റോ വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!