വേനല്‍ക്കാലങ്ങളില്‍ അഭിഭാഷകരെ കറുത്ത വേഷത്തില്‍ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/SC-lawyers-1068x601-1.jpg?resize=780%2C470&ssl=1?v=1630381339)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കടുത്ത വേനല്‍ക്കാലങ്ങളില്‍ അഭിഭാഷകരെ കറുത്ത വേഷത്തില്‍ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.വേനല്‍ക്കാലങ്ങളില്‍ അഭിഭാഷകരുടെ കറുത്ത ഗൗണും കോട്ടും ഒഴിവാക്കാന്‍ സംസ്ഥാന ബാര്കൗണ്സിലുകള്ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരാനായ ശൈലേന്ദ്ര മണി ത്രിപാഠിയുടെ ആവശ്യം. വേനല്‍ക്കാലങ്ങളില്‍ ഈ കറുത്ത കോട്ടും ധരിച്ച് ഒരു കോടതിയില്‍ നിന്ന് മറ്റൊരു കോടതിയിലേക്ക് പാഞ്ഞു നടക്കാന്‍ ബുദ്ധിമുട്ടാണെന്നും അഭിഭാഷകന് കൂടിയായി ത്രിപാഠി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.1961ലെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമം അനുസരിച്ച് അഭിഭാഷകരുടെ വേഷം കറുത്ത കോട്ടും വെളുത്ത ഷര്‍ട്ടും വെളുത്ത നെക് ബാന്‍ഡും എന്നാണ്. സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ ഹാജരാകുമ്പോള്‍ കറുത്ത ഗൗണും നിര്‍ബന്ധമാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)