Thodupuzha

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

തൊടുപുഴ :  2021 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഈ ഓഫീസിന്റെ പരിധിയില്‍ ഉള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരും എസ്എസ്എല്‍സിക്ക് 4 സി ഗ്രേഡോ അതിനുമുകളിലോ പ്ലസ് ടു 2 സി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് നേടിയവരായിരിക്കണം. അപേക്ഷ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ ഓഗസ്റ്റ് 31-ന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്കിന്റേയും മാര്‍ക്ക് ലിസ്റ്റിന്റേയും ജാതി സര്‍ട്ടിഫിക്കറ്റിന്റേയും പകര്‍പ്പ് ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 04864 22 4399, 9656692203.

Related Articles

Back to top button
error: Content is protected !!