Thodupuzha

പാചക വാതക വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി

തൊടുപുഴ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പാചക വാതക വില വര്‍ധനവ് പിന്‍വലിയ്ക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. പുറപ്പുഴ മണ്ഡലം കമ്മറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഉന്നതാ അധികാരസമതി അംഗം അപു ജോണ്‍ ജോസഫ്, തോമസ് പയറ്റനാല്‍, അഡ്വ. ജോണ്‍സണ്‍ ജോസഫ്, ഗോപിനാഥന്‍ നായര്‍, മാത്യു ആന്റണി, വി.എസ്. സതീശന്‍, ജോര്‍ജ് മുല്ലക്കരി, രാജു താന്നിക്കല്‍, പോള്‍സണ്‍ വര്‍ഗീസ്, സേതുരാജ്, അച്ചാമ്മ ജോയി, ജെന്‍സ് നിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!