Thodupuzha

സി.എസ്.ഡി.എസ്  സ്ഥാപകദിനം ആചരിച്ചു

തൊടുപുഴ: സി.എസ്.ഡി.എസ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപകദിനം ആചരിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു, താലൂക്ക് പ്രസിഡന്റ് മനോജ് ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സിബി മാഞ്ഞൂര്‍ ജന്‍മദിന സന്ദേശം നല്‍കി. അമേരിക്കന്‍ മലയാളി സമാജം (ഫ്‌ളോറിഡ) പ്രസിഡന്റ് ജോജി ജോണ്‍ മംഗലത്ത് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് നല്‍കിയ സ്മാര്‍ട്ട് ഫോണുകള്‍ സമാജം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ക്ലമന്റ് ഇമ്മാനുവേല്‍ നല്‍കി. സമാഹ്യപ്രവര്‍ത്തകന്‍ ബിജു പാടത്തില്‍ 250 കുട്ടികള്‍ക്ക് നല്‍കിയ പഠനോപകരണങ്ങള്‍ യോഗത്തില്‍ സെക്രട്ടറി മാത്യു വര്‍ഗീസ് ഏറ്റുവാങ്ങി. സോമി മാത്യു, സി.ജെ. ജോണി, സജി സെബാസ്റ്റ്യന്‍, എന്‍.ഡി. ജോണി, തോമസ് വി.പി. ജോമോന്‍ ചെപ്പുകുളം, തങ്കമ്മ ബേബി, സാജു എം.ജെ., ഐസക് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!