Thodupuzha

സൈക്ലിങ്   മാരത്തോണ്‍ സമാപിച്ചു

ഇടുക്കി: ജില്ലാ സൈക്ലിങ് അസോസിയേഷന്‍ നടത്തുന്ന സൈക്ലിങ് മാരത്തോണിന്റെ ഭാഗമായി നടന്ന യോഗം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ – സംസ്ഥാന തലത്തില്‍ വിജയികളായ സൈക്ലിസ്റ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പ്രസിഡന്റ് വിതരണം ചെയ്തു. ജില്ലാ സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോര്‍ലി കുര്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സൈക്ലിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി എ.പി. മൂഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴയില്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോര്‍ലി കുര്യന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ല ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍, കേരള സൈക്ലിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീര്‍, സി.വി. പോള്‍, വിനോദ് പി.സി. എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!