Thodupuzha

സെന്റ് മേരീസ് ഹോസ്പിറ്റലില്‍ കീഹോൾ സ്‌പൈന്‍ സർജറി വിഭാഗം വിപുലീകരിക്കുന്നു

തൊടുപുഴ :സെന്റ് മേരീസ് ഹോസ്പിറ്റലില്‍ ഡോ. ജേക്കബ് ഈപ്പന്‍ മാത്യു (മുന്‍ സ്‌പൈന്‍ സര്‍ജന്‍, ആസ്റ്റര്‍ മെഡിസിറ്റി, മുന്‍ പ്രൊഫസ്സര്‍ സി.എം.സി വെല്ലൂര്‍) സ്പൈന്‍ വിഭാഗത്തില്‍ ചാര്‍ജ്ജെടുത്തു.ആഗോളതലത്തില്‍ പ്രഗത്ഭരായ സ്‌പൈന്‍ സര്‍ജന്മാര്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നുവെന്ന മികവിലേയ്ക്കെത്തി.കഴിഞ്ഞ 30 വര്‍ഷമായി സ്‌പൈന്‍ സര്‍ജറിയിലും സന്ധിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലും പ്രഗത്ഭനായ ഡോ.ഒ. റ്റി. ജോര്‍ജ് ഈ വിഭാഗത്തില്‍ സേവനം നടത്തുന്നുണ്ട്. കീഹോള്‍ ഡിസ്‌ക് സര്‍ജറി, കീഹോള്‍ ട്യൂമര്‍ സര്‍ജറി, സ്‌കോളിസിസ് കറക്ഷന്‍ സര്‍ജറി, സ്‌പൈന്‍ ഇന്‍ജുറി സര്‍ജറി എന്നീ സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ ചെയ്യാനുള്ള അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

ന്യൂറോസര്‍ജന്‍ ആന്റ് സ്‌പൈന്‍ സര്‍ജന്‍ ഡോ. അനൂപ് വര്‍മ്മയുടെ സേവനം തുടരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നന്യൂറോളജി വിഭാഗമാണ് ഇവിടെയുള്ളത് . ഡോ.എബിന്‍ ജോസ്, ഡോ. ലോവിന്‍ ജോര്‍ജ് എന്നിവര്‍ ഈ വിഭാഗത്തില്‍ സേവനം നടത്തുന്നു. സ്‌ട്രോക് ത്രോംബോലൈസിസ് യൂണിറ്റ്, സ്‌ട്രോക് ഐസിയു, അപസ്മാര കെയര്‍ യൂണിറ്റ് എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. സ്‌ട്രോക്കിന്റെ ലക്ഷണം തുടങ്ങി നാലര മണിക്കൂര്‍ സമയത്തിനുള്ളില്‍ എത്തുന്ന രോഗികള്‍ക്ക് രക്തക്കുഴലിലെ ബ്ലോക്ക് അലിയിച്ചു കളയാനുള്ള ചികിത്സാസംവിധാനം സെന്റ് മേരീസ് ഹോസ്പിറ്റലില്‍ 24 മണിക്കൂറും ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!