Thodupuzha

പ്രേരക്മാര്‍ക്ക് യാത്രയയപ്പ് നല്കി 

തൊടുപുഴ: സാക്ഷരതാ മിഷനില്‍ 22 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച തൊടുപുഴ ബ്ലോക്കിലെ പ്രേരക് സജ്‌നി എന്‍. ജോസഫ്, മണക്കാട് പഞ്ചായത്തിലെ പ്രേരക് ആലീസ് പി.കെ എന്നിവര്‍ക്ക് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍കരീം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജമിനി ജോസഫ്, ബ്ലോക്ക് പ്രേരക്മാരായ പി.എന്‍ നാസര്‍, ഡയസ് ജോസഫ്, സുലൈഖ വി.പി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!