Thodupuzha

ഊളാനിയിൽ സരോജിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു

മുട്ടം: ഊളാനിയിൽ സരോജിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരായ തൊടുപുഴ ഡി വൈ എസ് പി കെ സദൻ, മുട്ടം സി ഐ വി ശിവകുമാർ, എസ് ഐ കെ ആർ അനിൽകുമാർ,എ എസ് ഐ മാരായ പി എസ് ജയേന്ദ്രൻ,അബ്‌ദുൾ ഖാദർ, സീനിയർ സി പി ഒ അബ്ദുൽ റഷീദ് കെ യു, സി പി ഒ കെ ജി അനൂപ് എന്നിവരെ എസ് എൻ ഡി പി മുട്ടം ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു.ശാഖ പ്രസിഡന്റ് കെ വിജയൻ അധ്യക്ഷത വഹിച്ച യോഗം എസ് എൻ ഡി പി തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ഡോ: കെ സോമൻ ഉദ്ഘാടനം ചെയ്തു.ശാഖ സെക്രട്ടറി വി ബി സുകുമാരൻ സ്വാഗതം പറഞ്ഞു. എം കെ ഷാജി, കെ എ സന്തോഷ്‌, ടി എം റഷീദ് എന്നിവർ സംസാരിച്ചു. എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദിനിൽ ഡി നങ്ങേലിൽ, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അക്ഷയ സുകുമാരൻ വാണിയേടത്ത് മലയിൽ എന്നീ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകുകയും ചെയ്തു.യൂണിയൻ ഭാരവാഹികൾ,ജനപ്രതിനിധികൾ, വിവിധ സാമൂഹ്യ-സാംസ്ക്കാരിക- രാഷ്ട്രീയ നേതാക്കൾ,ശാഖ ഭാരവാഹികൾ,വനിതാ സംഘം,യൂത്ത് മൂവ്മെൻ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!