Thodupuzha

റസ്റ്റോറന്റുകളില്‍ ഇരുത്തി ഭക്ഷണം നല്‍കാനുള്ള അനുമതി നൽകണം ; ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ നിവേദനം നല്‍കി

തൊടുപുഴ: റസ്റ്റോറന്റുകളില്‍ കൊവിഡ് മാനഡണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇരുത്തി ഭക്ഷണം നല്‍കാനുള്ള അനുമതി തുടങ്ങി ഭക്ഷണ വിതരണ മേഖലയിലുള്ള ഹോട്ടല്‍ റസ്റ്റോറന്റ്, ബേക്കറി, റ്റീ ഷോപ്പ്, ലോഡ്ജ്, റിസോര്‍ട്ട് തുടങ്ങിയവരുടെ അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ എം. എല്‍. എ മാര്‍ക്കും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ നിവേദനം നല്‍കി. ഇതിന്റെ ഭാഗമായി ജില്ലയില്‍ മുഴുവന്‍എം. എല്‍. എമാര്‍ക്കും അതാത് പ്രദേശത്തെകെ. എച്ച്‌. ആര്‍. എ ഭാരവാഹികള്‍ നേരില്‍ കണ്ട് നിവേദനം നല്‍കി.

കൊവിഡ് ആരംഭിച്ചതിനുശേഷമുള്ള പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സര്‍ക്കാര്‍ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചുവെങ്കിലും നിര്‍ഭാഗ്യവശാല്‍ ഹോട്ടല്‍ റസ്റ്റോറന്റ് , ബേക്കറി, ലോഡ്ജ് മേഖലയ്ക്ക് പ്രത്യക്ഷമായി ആനുകുല്യങ്ങളൊന്നും ലഭിച്ചില്ല.മറ്റു വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമ്ബോള്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഭക്ഷണശാലകള്‍ തുറക്കാന്‍ കഴിയാതെയും അവയെ ആശ്രയിച്ച്‌ കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത സ്ഥിതിയാണുള്ളതെന്നും നിവേദനത്തില്‍ പറഞ്ഞു. .

Related Articles

Back to top button
error: Content is protected !!