Thodupuzha

വാർഡ് കൗൺസിലറുടെയും, ഹോമിയോയുടെയും കരുതലിൽ മുനസിപ്പാലറ്റി 22ആം വാർഡ്..

വാർത്ത :ജസ്റ്റിൻ ജോസ് 

തൊടുപുഴ: കോവിഡിനെ ധീരമായി നേരിട്ട ചുരുക്കം കൗൺസിലർമാരിൽ ഒരാളായിരിക്കും മാരാംകുന്നേൽ വാർഡ് കൗൺസിലർ ജിതേഷ്. മാസം തോറും സർക്കാർ ഹോമിയോ ആശുപത്രിയിൽ നിന്ന് പ്രതിരോധ മരുന്ന് വാങ്ങി വാർഡിൽ വിതരണം നടത്തി, വാർഡിൽ പരമാവധി വാക്സിൻ കുത്തിവയ്പ് ഉറപ്പാക്കി, പാവപ്പെട്ടവർക്ക് ഓക്സി മീറ്ററുകൾ കരുതി, ഒരാളെ പോലും ICUവിൽ കയറാൻ സമ്മതിക്കാതെ, മരണത്തിന് വിട്ടുകൊടുക്കാതെ 22ആം വാർഡ് മുന്നേറുന്നു…

 

കോവിഡ് പോസിറ്റീവ് കേസുകൾ 39 വരെ എത്തിയ ഘട്ടത്തിൽ തുടങ്ങിയ ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിലൂടെ ജൂലൈയിൽ ഒരു കോവിഡ് കേസ് ആയി കുറക്കാൻ ജിതേഷിന് സാധിച്ചു.

 

വളരെ കഷ്ടപ്പെട്ട് ഹോമിയോ മരുന്നുകൾ വീടുകളിൽ എത്തിച്ചിട്ടും എല്ലാവരും കഴിക്കുന്നില്ല എന്നതാണ് ജിതേഷ് നേരിടുന്ന വെല്ലുവിളി.. അതുകൊണ്ടുതന്നെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്താൽ സാച്ചുറേഷൻ ലെവൽ ഒരു പരിധിയിൽ താഴെ പോകുന്നതിന് മുൻപ് ആശുപത്രിയിൽ എത്തിക്കുന്നത് വഴി ഒരാൾ പോലും ക്രിട്ടിക്കൽ അവസ്‌ഥയിൽ എത്തുന്നത് ഒഴിവാക്കാൻ ജിതേഷ് ശ്രദ്ധിക്കുന്നുണ്ട്..

 

ഹോമിയോ പ്രതിരോധ മരുന്ന് പ്രയോജനപ്പെട്ട സാഹചര്യത്തിൽ ഈ മാസത്തെ വിതരണവും എല്ലാ വീടുകളിലും എത്തി എന്ന് ഉറപ്പാക്കുന്നതിനൊപ്പം അടുത്ത മാസത്തെ വിതരണത്തിനുള്ള സ്റ്റോക്ക് ഉറപ്പാക്കാൻ സജീവമായ ഇടപെടലുകളിൽ ആണ് ഇപ്പോൾ ജിതേഷ്..

 

Related Articles

Back to top button
error: Content is protected !!