Thodupuzha

തൊടുപുഴ കുഴിയായി: കുഴികളില്‍ വീണ് നടുവൊടിഞ്ഞ് വാഹന യാത്രികര്‍

തൊടുപുഴ: തൊടുപുഴ നഗരത്തിലെ പൊതുമരാമത്ത്-മുനിസിപ്പല്‍ റോഡുകള്‍ ഭൂരിഭാഗവും ശോചനീയാവസ്ഥയില്‍. കുഴികളില്‍ വീണ് നടുവൊടിഞ്ഞ് വാഹന യാത്രികര്‍. മങ്ങാട്ടുകവല- കാഞ്ഞിരമറ്റം ബൈപാസില്‍ വാഹനവുമായി ഇറങ്ങാനാകാത്ത സ്ഥിതിയാണ്. രണ്ട് കിലോമീറ്ററോളം ദൂരത്ത് പരക്കെ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴയുള്ളപ്പോഴും രാത്രിയിലും ഇതുവഴി യാത്ര ചെയ്താല്‍ അപകടം ഉറപ്പാണ്. കുഴിയില്‍ വെള്ളം കെട്ടിക്കിടന്ന് രാത്രികാലങ്ങളില്‍ നിരവധി ബൈക്ക് യാത്രികരാണ് ഇതിനകം അപകടത്തില്‍പ്പെട്ടത്. ഒരു കുഴിയില്‍ നിന്ന് വാഹനം നേരെ അടുത്ത കുഴിയിലേക്കാണ് ഇപ്പോള്‍ ചാടുന്നത്. വാഹന യാത്രികള്‍ തൊട്ടടുത്തെത്തുമ്പോഴേ കുഴി ശ്രദ്ധയില്‍പ്പെടുകയുള്ളു. പെട്ടെന്ന് വെട്ടിക്കാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. ന്യൂമാന്‍ കോളജ്, വിമല പബ്ലിക് സ്‌കൂള്‍, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ ഇടങ്ങളിലൊക്കെ ഇത് തന്നെയാണ് അവസ്ഥ. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടാകുന്നുണ്ട്. ഇത് കൂടാതെ കെ.എസ്.ആര്‍.ടി.സിയുടെ താത്കാലിക ബസ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് കൂടി നടന്നു പോകുന്ന റോഡ് ഒരു ഭാഗം നിരപ്പില്‍ നിന്ന് താഴ്ന്ന നിലയിലാണ്. ഇതും ഈ റോഡില്‍ ഏറെ അപകട സാധ്യത വര്‍ദ്ധിക്കുന്നു. ഇവിടെ വാഹനങ്ങള്‍ സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രം വിട്ട് പല തവണ അപകടം ഉണ്ടായിട്ടുണ്ട്. ഇതു കൂടാതെ മങ്ങാട്ടുകവല, കാരിക്കോട് തുടങ്ങിയ പ്രദേശങ്ങളിലും റോഡില്‍ വലിയ കുഴികളുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ അടച്ച ഭാഗങ്ങളിലൊക്കെ വലിയ ഗര്‍ത്തങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ആദ്യം ആധുനിക രീതിയില്‍ ടാര്‍ ചെയ്ത റോഡില്‍ ഇപ്പോള്‍ അറ്റകുറ്റപണികള്‍ മാത്രമാണ് നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!