Thodupuzha

നഗരപരിധിയില്‍ വാക്‌സിന്‍  എടുക്കാത്തവര്‍ അറിയിക്കണം: ചെയര്‍മാന്‍

തൊടുപുഴ: നഗരസഭ പരിധിയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം വാര്‍ഡ് കൗണ്‍സിലര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയ വിഭാഗത്തില്‍ വാക്‌സിന്‍ എടുക്കാത്തവരും ബന്ധപ്പെട്ടവരെ വിവരം അറിയിക്കണം. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ എടുക്കാത്ത പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന വ്യാപാരികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ചുമട്ടു തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, മറ്റ് തൊഴിലാളി വിഭാഗങ്ങള്‍ തുടങ്ങിയവരും അടിയന്തിരമായി നഗരസഭയുമായി ബന്ധപ്പെടേണ്ടതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!