Thodupuzha

തൊടുപുഴ നഗരസഭയിലെ വസ്തു നികുതി: പിഴപ്പലിശ ഒഴിവാക്കി

തൊടുപുഴ: കോവിഡ് പശ്ചാത്തലത്തില്‍ നഗരസഭയിലേയ്ക്ക് അടയ്ക്കാനുള്ള വസ്തുനികുതി (കെട്ടിടനികുതി), കുടിശിക ഒറ്റത്തവണയായി പൂര്‍ണമായും അടയ്ക്കുന്നവര്‍ക്കു പിഴപ്പലിശയും വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നവര്‍ക്ക് പിഴയും 31 വരെ പൂര്‍ണമായി ഒഴിവാക്കി. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കെട്ടിട ഉടമകള്‍ക്ക് നഗരസഭയുടെ വെബ്‌സൈറ്റ് മുഖേനയോ അക്ഷയ സെന്റര്‍ മുഖേനയോ ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യം ഉപയോഗിച്ച് നികുതി അടയ്ക്കാമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!