Thodupuzha

തൊടുപുഴ വില്ലേജില്‍   റീസര്‍വെ പൂര്‍ത്തിയായി

തൊടുപുഴ: തൊടുപുഴ വില്ലേജിന്റെ റീസര്‍വെ പൂര്‍ത്തിയായി. തയാറാക്കിയ റിക്കാര്‍ഡുകള്‍ വിവിധ കേന്ദ്രങ്ങളില്‍ ഭൂവുടമസ്ഥര്‍ക്ക് പരിശോധനയ്ക്ക് ലഭിക്കും. ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പരിശോധിക്കാം. സെപ്റ്റംബര്‍ 15 നകം തൊടുപുഴ റീസര്‍വേ സൂപ്രണ്ടിന് ഫാറം നമ്പര്‍ 160 ല്‍ സമര്‍പ്പിക്കണം. റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ ഭൂമിയിലുള്ള അവകാശ രേഖകള്‍ കൊണ്ടുവരണം. നിശ്ചിത ദിവസത്തിനകം റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വേ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവകള്‍ കുറ്റമറ്റതായി പരിഗണിച്ച് സര്‍വേ അതിരടയാള നിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തും. സര്‍വേ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വ്വേ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥര്‍ക്ക് അറിയിപ്പ് ബാധകമല്ല.

തൊടുപുഴ വില്ലേജില്‍ (തൊടുപുഴ മുനിസിപ്പാലിറ്റി വിഭാഗം) റിസര്‍വേ വാര്‍ഡ് നമ്പര്‍- 1,4,5,6,7,8,9,10,11,12,13,14,15,21,22,23,24 റിക്കാര്‍ഡുകള്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഓഫീസ്- വിമല പബ്ലിക് സ്‌കൂള്‍ (എല്‍.പി ബ്ലോക്ക്, തൊടുപുഴ), റിസര്‍വ്വെ വാര്‍ഡ് നമ്പര്‍- 3, 25, 26, 27, 28, 29, 30, 31, 32, 33, 34

റിക്കാര്‍ഡുകള്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഓഫീസ്- സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂള്‍ (യു.പി.ബ്ലോക്ക്) പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം, തൊടുപുഴ).

Related Articles

Back to top button
error: Content is protected !!