Thodupuzha

തൊടുപുഴ റൂറല്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍  സഹകരണസംഘം ഉദ്ഘാടനം വെള്ളിയാഴ്ച 

തൊടുപുഴ: തൊടുപുഴ താലൂക്ക് റൂറല്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണസംഘം ഐ 768ന്റെ പ്രവര്‍ത്തന ഉദ്ഘാടനവും നിക്ഷേപ സമാഹരണവും വെള്ളിയാഴ്ച രാവിലെ എട്ടിന് ഇടവെട്ടിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. സഹകരണ സംഘം പ്രസിഡന്റ് ജയകൃഷ്ണന്‍ പുതിയേടത്ത് അധ്യക്ഷത വഹിക്കും. ജില്ലാ ജോയിന്റ് രജിസ്റ്റാര്‍ വി.ജി ദിനേശ് മുഖ്യപ്രഭാഷണം നടത്തും. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.വി മത്തായി ആദ്യ നിക്ഷേപം സ്വീകരിക്കും. അംഗത്വ കാര്‍ഡ് വിതരണം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.ജെ സ്റ്റാന്‍ലിയും വിദ്യാര്‍ഥികള്‍ക്കുള്ള മൊബൈല്‍ഫോണ്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദും നിര്‍വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലോക്ക് പ്രസിഡന്റ് എന്‍. പി ചാക്കോ, തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍, പ്രഫ.കെ.ഐ ആന്റണി, തോമസ് മാത്യു കക്കുഴി, സി.എസ് ഷാജി, ടോമി കാവാലം, ജിമ്മി മറ്റത്തിപ്പാറ, കെ.എം അജിനാസ്, അസീസ് ഇല്ലിക്കല്‍, അഡ്വ. അജ്മല്‍ ഖാന്‍ അസീസ്, ബേബി തോമസ് കാവാലം, സാജു കുന്നേമുറി, ഷാജി വര്‍ഗീസ് ഞാളൂര്‍, ജോമി കുന്നപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!