Thodupuzha

തൊടുപുഴ ശാന്തിതീരം പൊതുശ്മശാനം പ്രവര്‍ത്തന സജ്ജമായി

തൊടുപുഴ: തൊടുപുഴ നഗരസഭയുടെ ശാന്തിതീരം ക്രിമറ്റോറിയത്തിലെ ഇരു ഫര്‍ണസുകളും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായതായി ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. നഗരസഭയില്‍ ശരാശരി ഒരു മാസം 75-80 മൃതദ്ദേഹങ്ങള്‍ ദഹന പ്രക്രിയക്ക് വിധേയമാകുന്നുണ്ട്. കോവിഡും മരണ നിരക്ക് കൂടുന്നതിന് കാരണമായിട്ടുണ്ട്. തുടര്‍ച്ചയായി ഫര്‍ണസുകള്‍ പ്രവര്‍ത്തിക്കുകയും ഒരു മെഷീന് ലഭിക്കേണ്ട മിനിമം വിശ്രമം കിട്ടത്തതിനാലുമാണ് കഴിഞ്ഞ ദിവസം കേടായതെന്നും ഉടനെ കമ്പനിയുമായി ബന്ധപ്പെട്ട് ഫര്‍ണസുകള്‍ രണ്ടും പ്രവര്‍ത്തന ക്ഷമമാക്കി. നിലവിലെ സാഹചര്യം പരിഗണിച്ച് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!