Thodupuzha

തൊടുപുഴയിൽ സ്മി​ത മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ആ​റിന് 

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് പു​ത്ത​ൻ കാ​ൽ​വ​യ്പു​മാ​യി ലോ​കോ​ത്ത​ര മി​ക​വി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ വെ​ങ്ങ​ല്ലൂ​രി​ൽ ആ​രം​ഭി​ക്കു​ന്ന സ്മി​ത മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ആ​റി​നു ന​ട​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​ദ്മ​ഭൂ​ഷ​ണ്‍ ഡോ. ​സു​രേ​ഷ് അ​ഡ്വാ​നി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ പ​ത്തി​ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. പ്രി​യ, തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​സ​ദ​ന​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

11 നി​ല​ക​ളി​ലാ​യി 2.75 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച ആ​ശു​പ​ത്രി പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 300 ബെ​ഡു​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ​വി​ഭാ​ഗ​വും പ്ര​ർ​ത്തി​ക്കും. ഇ​ന്േ‍​റ​ണ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, സ്പൈ​ൻ സ​ർ​ജ​റി, ഓ​ങ്കോ​ള​ജി, പ​ൾ​മ​നോ​ള​ജി, യൂ​റോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, ഗൈ​ന​ക്കോ​ള​ജി, നി​യോ​നാ​റ്റോ​ള​ജി, ഡ​ർ​മ​റ്റോ​ള​ജി, ഓ​ഫ്ത്താ​ൽ​മോ​ള​ജി, ദ​ന്ത​ൽ സ​ർ​ജ​റി, നെ​ഫ്രോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, സൈ​ക്യാ​ട്രി, ന്യൂ​റോ​മെ​ഡി​സി​ൻ ആ​ൻ​ഡ് ന്യൂ​റോ സ​ർ​ജ​റി, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, സ്പോ​ർ​ട്സ് മെ​ഡി​സി​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ഗ​ൽ​ഭ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​വി​ടെ​നി​ന്നു ല​ഭി​ക്കും.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഇ​റ​ക്കു​മ​തി​ചെ​യ്ത അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളി​ല​ട​ക്കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഒ​രേ സ​മ​യം 275 കാ​റു​ക​ൾ​ക്കു​ള്ള പാ​ർ​ക്കിം​ഗ് ഏ​രി​യ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന ദി​വ​സം മു​ത​ൽ ഒ​രു​മാ​സ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ഡോ​ക്ട​റെ കാ​ണാ​നാ​കും. ഇ​തി​നു പു​റ​മെ ലാ​ബ് ടെ​സ്റ്റു​ക​ൾ​ക്ക് 50 ശ​ത​മാ​നം ഇ​ള​വും ന​ൽ​കും. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്ര​യി​ക്കാ​വു​ന്ന ചി​കി​ൽ​സാ ചെ​ല​വും മു​റി​വാ​ട​ക​യും മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ വാ​ർ​ഡു​ക​ൾ ഒ​ഴി​വാ​ക്കി മു​റി​ക​ൾ മാ​ത്ര​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

എം​ഡി മോ​ഹി​ത് സു​രേ​ഷ് അ​ഡ്വാ​നി, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഡോ. ​രാ​ജേ​ഷ് പൈ, ​അ​ഡ്വൈ​സ​ർ കേ​ണ​ൽ ഡോ. ​ച​തു​ർ​വേ​ദി, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍ 04862-200456.

Related Articles

Back to top button
error: Content is protected !!