Thodupuzha

യൂത്ത് കോണ്‍ഗ്രസ്  തൊടുപുഴയില്‍ നില്‍പ് സമരം സംഘടിപ്പിച്ചു

തൊടുപുഴ: കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കുക, പൊതുസമൂഹത്ത കൊള്ളയടിക്കുന്ന രീതിയിലുള്ള അകാരണമായ പിഴ ഈടാക്കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ വില്ലേജ് ഓഫീസിന് മുമ്പില്‍ നില്‍പ് സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ലെനിന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എന്‍.ഐ ബെന്നി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അക്ബര്‍ ടി.എല്‍ മുഖ്യപ്രഭാഷണം നടത്തി. മനോജ് കോക്കാട്ട്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സിയാദ് എം.കെ, മുന്‍ മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആരിഫ് കരിം, കെ.എസ്.യു സംസ്ഥാന സെക്രട്ടറി മുനീര്‍ സി.എം, ജില്ലാ സെക്രട്ടറി ജോസ്‌കുട്ടി ജോസഫ്, വൈസ് പ്രസിഡന്റ് വിഷ്ണു കോട്ടപ്പുറം, അഭിലാഷ് കരിങ്കുന്നം, ഫൈസല്‍ ടി.എസ്, ഷിബിലി കുന്നം, അജയ് പുത്തന്‍ പുരയ്ക്കല്‍, സാദിഖ് എം.എ, ദീപക് ജെയിംസ്, ഷരീഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!