Thodupuzha

എ.ഐ.ടി.യു.സി ക്ഷേമനിധി ഓഫീസിന് മുന്‍പില്‍ സമരം നടത്തി

തൊടുപുഴ: ക്ഷേമനിധി ബോര്‍ഡ് ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വ്യവസായ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ തടസം ഒഴിവാക്കുക, പെന്‍ഷന്‍ – സ്വാന്തന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കാലതാമസം ഒഴിവാക്കി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ മദ്യവ്യവസായ തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ക്ഷേമനിധി ബോര്‍ഡ് ഓഫീസിന് മുന്‍പില്‍ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സലിം കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.ആര്‍.പ്രമോദ്, പി.ജി വിജയന്‍, പി.എസ്.സുരേഷ്, ടി.കെ.ബാബു, കെ.എന്‍ ശശി, ഇ.ആര്‍ ഗോപിനാഥന്‍, കെ.ടി. സുനില്‍കുമാര്‍, കെ.ജെ ബേബി, ഇ.എസ് സലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!