Thodupuzha

താൽക്കാലികമായി ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ ഇടുക്കി ജില്ലാ കൂട്ടായ്മ നടത്തി

ഇടുക്കി : ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസിനു മുൻപിൽ ശ്രദ്ധക്ഷണിക്കൽ ധർണനടത്തി. ശ്രീ ഇടുക്കി ജില്ലാ പ്രസിഡന്റ് അനീഷ് രാജപ്പൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ സെക്രട്ടറി ശരത് എം ഷാജി, ജോയിന്റ് സെക്രട്ടറി സിദ്ദിഖ് കെ. എച്ച്., ബിജു പി എ, അശ്വതി, സിജു മോൻ, ദിപിൻ, ഷിയാസ്, ബെന്നി എന്നിവർ സംസാരിച്ചു….

 

താൽക്കാലികമായി സർക്കാർ സർവീസിൽ ജോലി ചെയ്യുകയും നാളിതുവരെയായി സ്ഥിരം ജോലി ലഭിക്കാതിരിക്കുകയും ചെയ്ത ആളുകളുടെ കൂട്ടായ്മ ആണ് ടി ബി എസ് കെ. ഇവർക്ക് സ്ഥിരം ജോലി ലഭിക്കുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരമൊരു ധർണ നടത്തിയത്. തുല്യനീതി ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആണ് ഈ ധർണയുടെ ഉദ്ദേശം. കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ടി. ബി. എസ്.കെ. എന്ന സംഘടന ഇതേ തരത്തിൽ ശ്രദ്ധക്ഷണിക്കൽ ധർണ നടത്തിയിട്ടുണ്ട്.

ഈ ഈ ധർണ്ണയ്ക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് കട്ടപ്പനയിൽ നിന്നും എസ്.കെ. ശിവൻകുട്ടി ആശംസകൾ അറിയിച്ചു. ജില്ലാ സെക്രട്ടറി ശരത് എം.ഷാജി നന്ദി പ്രഭാഷണം നടത്തി…

Related Articles

Back to top button
error: Content is protected !!