Thodupuzha

വിദേശമദ്യം വിറ്റ യുവാവ് പിടിയില്‍

തൊടുപുഴ: ഡ്രൈഡേയില്‍ വിദേശമദ്യം വിറ്റ യുവാവിനെ കരിമണ്ണൂര്‍ പോലീസ് അറസ്റ്റു ചെയ്തു. അമയപ്ര മിഷ്യന്‍കുന്ന് തോലംമാക്കല്‍ അജയനെ (41)യാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് 2.700 ലിറ്റര്‍ മദ്യം പോലീസ് പിടിച്ചെടുത്തു. സമാനമായ കേസില്‍ ഇയാള്‍ മുന്‍പ് പിടിയിലായിട്ടുണ്ട്. വീണ്ടും മദ്യ വില്‍പന ആരംഭിച്ചതായുള്ള രഹസ്യം വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തി ഇയാളെ അറസ്റ്റു ചെയ്തത്. സി.ഐ സുമേഷ് സുധാകരന്‍, എസ്.ഐ ദിനേശ്, എ.എസ്.ഐമാരായ രാജേഷ് പി.ജി, മുഹമ്മദ് അനസ്, സീനിയിര്‍ സിവില്‍ പോലീസ് ഓപീസര്‍മാരായ ജോബിന്‍ കുര്യന്‍, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!