ChuttuvattomThodupuzha

തൊടുപുഴ അഗ്നിരക്ഷാ സേനയില്‍ നിന്ന് മൂന്ന് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് വിരമിക്കുന്നു

തൊടുപുഴ : അഗ്നിരക്ഷാ സേന തൊടുപുഴ നിലയത്തില്‍ നിന്ന് മൂന്ന് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ജോലിയില്‍ നിന്ന് വിരമിക്കുന്നു. സ്റ്റേഷന്‍ ഓഫീസര്‍ എം.എച്ച്. അബ്ദുല്‍സലാം, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി.ഇ. അലിയാര്‍, സാജന്‍ വര്‍ഗീസ് എന്നിവരാണ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. 1995ല്‍ സര്‍വീസില്‍ കയറിയ അബ്ദുല്‍സലാം കേരളത്തിലെ വിവിധ നിലയങ്ങളില്‍ 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി. 1999 സര്‍വീസില്‍ കയറിയ അലിയാര്‍, സാജന്‍ വര്‍ഗീസ് എന്നിവര്‍ 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷമാണ് വിരമിക്കുന്നത്. മൂന്ന് പേര്‍ക്കും തൊടുപുഴ അഗ്നിരക്ഷാ നിലയം റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍. ഷിനോയിയുടെ അധ്യക്ഷത വഹിച്ചു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ വിരമിക്കുന്നവര്‍ക്ക് മൊമന്റോ നല്‍കി ആദരിച്ചു.ജാഫര്‍ഖാന്‍, ടി.കെ. അബ്ദുല്‍ അസീസ്, കെ.കെ. ബിനോയ്, പി.എം. റഷീദ്, എം.പി. നിസാം, മാത്യു ജോസഫ്, സുമോദ് എസ്, ടി.പി. കരുണാകരപിള്ള, ഇടുക്കി പ്രസ്‌ക്ലബില്‍ നിന്ന് ഷിയാസ് ബഷീര്‍ ,ഡി. മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!