ChuttuvattomThodupuzha

എംജി യൂണിവേഴ്‌സിറ്റി ഹാന്റ്‌ബോള്‍ ടീമില്‍ ജില്ലയില്‍ നിന്നും മൂന്ന് താരങ്ങള്‍

തൊടുപുഴ : തേവര എസ്എച്ച് കോളേജില്‍ നടക്കുന്ന ഓള്‍ ഇന്ത്യാ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന എംജി യൂണിവേഴ്‌സിറ്റി ഹാന്റ്‌ബോള്‍ ടീമില്‍ ജില്ലയില്‍ നിന്നും മൂന്ന് പേര്‍ക്ക് സെലക്ഷന്‍ ലഭിച്ചു. കിരണ്‍ ആര്‍ കൃഷ്ണ, അനീഷ് .ജിജി, ഇന്‍സമാം അനസ്, എന്നിവര്‍ക്കാണ് സെലക്ഷന്‍ ലഭിച്ചത്. മൂവരും ഇടുക്കി ജില്ലാ താരങ്ങളാണ് അനീഷ് ജിജിയാണ് ടീം ക്യാപ്റ്റന്‍. കേരള ജൂനിയര്‍ ,സീനിയര്‍ യൂണിവേഴ്‌സിറ്റി ടീമിലും , കിരണ്‍ കേരള സബ്ജൂനിയര്‍, യൂണിവേഴ്സ്റ്റി ടീമിലും ഇന്‍സമാം കേരള ജുനിയര്‍ യൂണിവേഴ്‌സിറ്റി ടീമിലും അംഗമായിരുന്നു. കളമശേരി സെന്റ് പോള്‍സ് കോളേജ് ബിക്കോം വിദ്യാര്‍ത്ഥികളാണ് മൂവരും. മെയ് 2 മുതല്‍ 6 വരെ തേവര എസ്എച്ച് കോളേജില്‍ നടന്ന സൗത്ത് ഇന്ത്യ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എം.ജി. ജേതാക്കളാണ്. ഓള്‍ ഇന്ത്യാ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പ് 12-ാം തിയതി വരെ എസ്എച്ച് കോളേജില്‍ നടക്കും.

 

Related Articles

Back to top button
error: Content is protected !!