Local LiveMuttom

തൊടുപുഴ മേഖലയിലെ പുലി സാന്നിധ്യം : മുട്ടം ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ബിജെപി

മുട്ടം : തൊടുപുഴയുടെ പരിസര പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും കടുത്ത വീഴ്ച ഉണ്ടാകുന്നുവെന്ന് ആരോപിച്ച് ബിജെപി തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വിവിധ സ്ഥലങ്ങളില്‍ പുലിയുടെ സാന്നിധ്യം വ്യക്തമാവുകയും, ഇല്ലിചാരി മേഖലയില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിയുകയും ചെയ്ത് ഒരുമാസം പിന്നിട്ടതിനു ശേഷവും ബന്ധപ്പെട്ട വകുപ്പുകളുടേയോ, അധികാരികളുടേയോ ഭാഗത്ത് നിന്നും കൃത്യമായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി ബിനു ജെ. കൈമള്‍ പറഞ്ഞു.

ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം, ബിജെപി എറണാകുളം മേഖല സെക്രട്ടറി കൃഷ്ണകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷിബു ജേക്കബ്, രാജേഷ് പൂവാശേരിയില്‍ , യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്, കുടയത്തൂര്‍ വാര്‍ഡ് മെമ്പര്‍മാരായ ഷീബ ചന്ദ്രശേഖരന്‍ ,ബിന്ദു സുധാകരന്‍, ബിജെപി പഞ്ചായത്ത് സമിതികളുടെ അധ്യക്ഷന്മാരായ മനോജ് കെ.എസ് , രാജേഷ് എം.കെ ,വിനോദ് മാത്യു, ബിജു കെ.യു, തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. മാര്‍ച്ച് ഫോറസ്റ്റ് ഓഫീസിനു മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തുകയും ചെയ്തു.

 

Related Articles

Back to top button
error: Content is protected !!