ChuttuvattomThodupuzha

രാജ്യത്തെ പൗരത്വവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ അഡ്വ. ജോയ്‌സ് ജോര്‍ജിന് വോട്ട് ചെയ്യണം : എന്‍സിപി (എസ്)

തൊടുപുഴ :രാജ്യത്തെ പൗരത്വവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ അഡ്വ. ജോയ്‌സ് ജോര്‍ജിന് വോട്ട് ചെയ്യണമെന്ന് എന്‍സിപി (എസ്) ഇടുക്കി ജില്ലാ സെക്രട്ടറി റോഷന്‍ സര്‍ഗ്ഗം. ഇടുക്കിയിലെ റോഡുകളെല്ലാം പൂര്‍ണ്ണമായും ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത് ജോയ്‌സ് ജോര്‍ജിന്റെ കാലത്താണ്.അന്താരാഷ്ട്ര നിലവാരത്തില്‍ പണിത ഗ്യാപ്പ് റോഡിന്റെ നിര്‍മ്മാണം ജോയ്‌സിന്റെ കാര്യക്ഷമതയുടെ തെളിവാണ്. 2014 മുതല്‍ 2019 വരെയുള്ള കാലഘട്ടം ഇടുക്കിയുടെ സുവര്‍ണ്ണ കാലമായിരുന്നുവെന്നും 2018ലെ പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി ടൗണില്‍ ഇന്ന് കാണുന്ന വലിയ പാലം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചത് ജോയ്‌സ് ജോര്‍ജ് ആണെന്നും റോഷന്‍ പറഞ്ഞു. യോഗത്തില്‍ ബ്ലോക്ക്
പ്രസിഡന്റ് ജയ്‌സണ്‍ തേവലത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സി എസ് ജോസ് ,വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!