ChuttuvattomThodupuzha

ജനസൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഗാനമേള ഇന്ന്

പന്നിമറ്റം: പന്നിമറ്റം ജന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗാനമേള ഞായറാഴ്ച്ച രാത്രി 8.30 ന് പന്നിമറ്റം സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ മൈതാനത്ത് നടക്കും. കേരളത്തിലെ പ്രശസ്ത ഗായകരെ  അണിനിരത്തിക്കൊണ്ട് കോട്ടയം മെഗാ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേളയാണ് അരങ്ങേറുന്നത്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പന്നിമറ്റത്തുള്ള നൂറ്റി അന്‍പതില്‍പ്പരം യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ജനസൗഹൃദ കൂട്ടായ്മ. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും യുവാക്കളെ സജ്ജരാക്കുകയാണ് ജനസൗഹൃദ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!