Thodupuzha

ടോം ​ ഡാ​മി​യന് അന്താരാഷ്ട്ര അവാര്‍ഡ്‌

തൊ​ടു​പു​ഴ: കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ൽ ന​ട​ന്ന ആ​ഗോ​ള സ​ർ​വ​ക​ലാ​ശാ​ല സെ​മി​നാ​റി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക്ക് അ​വാ​ർ​ഡ്. ചെ​ന്നൈ ഐ​ഐ​ടി ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി ടോം ​ഡാ​മി​യ​ൻ സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​നാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. യു​എ​സ്എ​യി​ലെ വി​ർ​ജീ​നി​യ​ടെ​ക്, പ​ർ​ഡ്യു, യു​കെ​യി​ലെ ബാ​ത്ത്, ഓ​സ്ട്രേ​ലി​യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ്, മ​ലേ​ഷ്യ​യി​ലെ മൊ​ണാ​ഷ്, ബി​ർ​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ബി​റ്റ്സ് പി​ലാ​നി, എ​ൻ​ഐ​ടി കാ​ലി​ക്ക​ട്ട് എ​ന്നീ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ചേ​ർ​ന്നാ​ണ് ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

ക​ണ്‍​സ്ട്ര​ക്ഷ​ൻ മെ​റ്റീ​രി​യ​ൽ​സ് ആ​ൻ​ഡ് സ്ട്ര​ക്ച്ചേ​ഴ്സ് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സി​വി​ൽ എ​ൻ​ജി​നി​യ​ർ​മാ​ർ, പ്ര​ഫ​സ​ർ​മാ​ർ, ഗ​വേ​ഷ​ക​ർ, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി അ​ഞ്ഞൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. നി​ർ​മാ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ചെ​ന്നൈ ഐ​ഐ​ടി യി​ൽ അ​വ​സാ​ന വ​ർ​ഷ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​യ ടോം ​ഡാ​മി​യ​ന്‍റെ പി​എ​ച്ച്ഡി തീ​സി​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്.

ക​ല​യ​ന്താ​നി ഓ​ണാ​ട്ട് ഡാ​മി​യ​ൻ തോ​മ​സ്-​ആ​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ടോം.

Related Articles

Back to top button
error: Content is protected !!