ChuttuvattomThodupuzha

ടൂറിസം വികസന സെമിനാര്‍ വ്യാഴാഴ്ച്ച നടക്കും

തൊടുപുഴ: ഗോഡ്‌സ് ഓണ്‍ വാലി ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്ഘാടനവും വികസന സെമിനാറും വ്യാഴാഴ്ച്ച നടക്കും. മുട്ടം, കുടയത്തൂര്‍, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളിലെ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായാണ് ഗോഡ്‌സ് ഓണ്‍ വാലി ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. കാഞ്ഞാര്‍ ഇന്ദിരാ റീജന്‍സിയില്‍ വൈകിട്ട് നാലിന് പരിപാടി നടക്കും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയിലും സെമിനാറിലും പങ്കെടുക്കും. ടൂറിസം വികസനത്തിന് അനന്തസാധ്യതകളുള്ള മലങ്കര ജലാശയത്തിന്റെയും സമീപപ്രദേശങ്ങളുടെയും വികസന പരിപാലനത്തിനായി സെമിനാറില്‍ ഉയരുന്ന ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിശദമായി മനസ്സിലാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്.

Related Articles

Back to top button
error: Content is protected !!