ChuttuvattomThodupuzha

വ്യാപാരിവ്യവസായി ഏകോപന സമിതി : സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്

തൊടുപുഴ : വ്യാപാരിവ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്.ചെറുകിട വ്യാപാരമേഖലയെ സംരക്ഷിക്കുക എന്ന ആവശ്യം മുന്‍ നിര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ രാജു അപ്‌സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കാലങ്ങളായി കെട്ടികിടക്കുന്ന വാറ്റ് നികുതി കുടിശികയില്‍ മേലുള്ള പിഴയും, പലിശയും ഒഴിവാക്കുക, മാലിന്യം നീക്കം ചെയ്യാന്‍ ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളെ യൂസര്‍ ഫീ അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കുക, വര്‍ധിപ്പിച്ച പെട്രോള്‍, ഡീസല്‍, വൈദ്യുത ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ 5 ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അവധി ആയിരിക്കും.ഇതിനോട് അനുബന്ധിച്ച് ഇന്ന് തൊടുപുഴയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!