ChuttuvattomThodupuzha

വ്യാപാരി വ്യവസായി ഏകോപന സമിതി : കാരുണ്യം കുടുംബ സുരക്ഷാ പദ്ധതി ക്ലെയിം തുക വിതരണവും ജില്ലാ കൗണ്‍സില്‍ യോഗവും നാളെ

തൊടുപുഴ : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയുടെ ക്ലെയിം തുക വിതരണവും ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ യോഗവും വ്യാഴാഴ്ച 2ന് ചെറുതോണി ജില്ലാ വ്യാപാരഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സമിതിയില്‍ അംഗമായിരിക്കെ മരണമടഞ്ഞ മൂന്ന് വ്യാപാരികളുടെ കുടുംബങ്ങള്‍ക്കാണ് അഞ്ച് ലക്ഷം രൂപ വീതം വിതരണം ചെയ്യുന്നത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ജില്ലാ ട്രേഡേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ സിബി കൊല്ലംകുടി, ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ.ആര്‍. വിനോദ്, വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ആര്‍. രമേശ്, ട്രഷറര്‍ സിബി കൊച്ചുവള്ളാട്ട് എന്നിവര്‍ പ്രസംഗിക്കും.

Related Articles

Back to top button
error: Content is protected !!