ChuttuvattomThodupuzha

തൊടുപുഴ – ഇടുക്കി റോഡിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: പ്രിന്റേഴ്‌സ് അസോസ്സിയേഷൻ

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് ചേര്‍ന്നുള്ള സിഗ്നല്‍ ജങ്ഷനിലെ ട്രാഫിക് ജാം പൊതുജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങള്‍ അവിടെ ദിവസവും ബ്ലോക്കില്‍ പെട്ട് സമയം കളയുന്നത്. അതിന് ഒരു ശ്വാശ്വത പരിഹാരം ഗതാഗത വകുപ്പും പോലീസ് വകുപ്പും സംയുക്തമായി പഠിച്ച് നടപ്പാക്കേണ്ടതാണ്. തൊടുപുഴയില്‍ ഒരു ഭാഗത്തുമുണ്ടാകാത്ത ബ്ലോക്കാണ് ദിവസേന ജനങ്ങള്‍ ഇടുക്കി റോഡില്‍ അനുഭവിക്കേണ്ടി വരുന്നത്.

കൂടാതെ തകര്‍ന്നു കിടന്ന ഹെഡ് പോസ്റ്റ് ഓഫീസ് റോഡ് പകുതി ഭാഗം നന്നാക്കിയെങ്കിലും ബാക്കി നന്നാക്കാതെ കിടക്കുന്നത്. എത്രയും പെട്ടന്ന് മെയ്ന്റനന്‍സ് ചെയ്യാന്‍ അധികാരികള്‍ തയ്യാറാകണമെന്നും കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷന്‍ തൊടുപുഴ മേഖല കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍പ്രസിഡന്റ് ടോം ചെറിയാന്‍, ജനറല്‍ സെക്രട്ടറി ബിജി കോട്ടയില്‍, ട്രഷറര്‍ മനില്‍ തോമസ്, പോള്‍സണ്‍ ജമിനി, ജോസ് മീഡിയ,ജോമോന്‍ എ.എസ്, ബിനു വിക്ടറി, ജോസ് അക്ഷര, സനല്‍ ഇല്ല്യൂഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!