Thodupuzha

പരിശീലന പരിപാടി

 

വഴിത്തല: പുറപ്പുഴ പഞ്ചായത്ത് സോഷ്യല്‍ ഫോറസ്ട്രിയുമായി സഹകരിച്ചു കൊണ്ട് ആരംഭിക്കുന്ന നഴ്‌സറി നിര്‍മാണവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുളള പരിശീലന പരിപാടിയുടെ ഉദ്ഘാടനം പുറപ്പുഴ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റ്‌നാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിധരന്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാര്‍ട്ടിന്‍ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി എ.ആര്‍.ഉഷ, ജോയിന്റ് ബി.ഡി.ഒ. ബേബി, സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍, ടെക്‌നിക്കല്‍ സ്‌കൂള്‍ സൂപ്രണ്ട് ,വി.ഇ.ഒ മാര്‍, തൊഴിലുറപ്പ് ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!