ChuttuvattomThodupuzha

അപകട ഭീഷണി ഉയര്‍ത്തി റോഡിലേക്ക് ചരിഞ്ഞ് മരങ്ങള്‍ ; പരസ്പരം കൈയ്യൊഴിഞ്ഞ് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും

തൊടുപുഴ : ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന തൊടുപുഴ വണ്ണപ്പുറം റൂട്ടില്‍ കാളിയാര്‍ ഭാഗത്ത് റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന റബര്‍ മരങ്ങള്‍ അപകട ഭീഷണി ഉണ്ടാക്കുന്നതായി പരാതി. ചരിഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ വാഹനങ്ങളുടെ ചില്ലില്‍ തട്ടുകയും വൈപ്പറുകള്‍ക്ക് വരെ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. റോഡിലൂടെ നടന്നു പോകുന്ന ആളുകളുടെ തലയില്‍ തട്ടുന്ന വിധവും ചിലയിടത്ത് മരങ്ങള്‍ ചരിഞ്ഞു നില്‍ക്കുന്നുണ്ട്. ഇതുമൂലം വാഹനങ്ങള്‍ എതിര്‍വശത്തേക്ക് മാറി സഞ്ചരിക്കേണ്ടി വരുന്നതും അപകട സാധ്യതയുയര്‍ത്തുന്നു. കൊടും വളവുകളിലും റോഡിലേക്ക് ഇത്തരത്തിലുള്ള മരങ്ങള്‍ നില്‍ക്കുന്നുണ്ട്.

അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കാളിയാര്‍ എസ്റ്റേറ്റില്‍ നിന്നും രാത്രി വന്ന് കിടന്നുറങ്ങുന്നത് വളവിലാണ്. കോടിക്കുളം പഞ്ചായത്ത് ഓഫീസില്‍ പരാതിപ്പെട്ടപ്പോള്‍ പൊതുമരാമത്ത് അധികൃതരാണ് മരങ്ങള്‍ വെട്ടി മാറ്റേണ്ടതെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാല്‍ റോഡില്‍ നില്‍ക്കുന്ന മരങ്ങള്‍ മാത്രമേ തങ്ങള്‍ക്ക് വെട്ടാന്‍ അധികാരമുള്ളൂവെന്നും പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലത്ത് നില്‍ക്കുന്നതിനാല്‍ അവരാണ് വെട്ടി മാറ്റേണ്ടതെന്നുമാണ് പൊതുമരാമത്ത് അധികൃതരുടെ നിലപാട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ ഉടന്‍ വെട്ടി മാറ്റണമെന്നാണ് നാട്ടുകാരും യാത്രക്കാരും വാഹന ഉടമകളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.

 

Related Articles

Back to top button
error: Content is protected !!