MoolammattamThodupuzha

ത്രിവേണി സംഗമത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: മുന്‍ എം .എല്‍.എ മാത്യു സ്റ്റീഫന്‍

തൊടുപുഴ: മൂലമറ്റം ത്രിവേണി സംഗമത്തില്‍ മരണപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം 10 ലക്ഷം രൂപ നല്‍കണമെന്ന് നാഷണല്‍ പ്രോഗ്രെസീവ് പാര്‍ട്ടി വൈസ് ചെയര്‍മാനും മുന്‍ എം .എല്‍.എയുമായ മാത്യു സ്റ്റീഫന്‍ ആവശ്യപ്പെട്ടു. അമിതമായ വെള്ളം തുറന്നുവിട്ടതു കാരണംമാണ് വെള്ളപൊക്കവും ചുഴിയുമാണ് മരണത്തിനു കാരണമായത്. വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥയും സുരക്ഷാ സംവിധാനം ഇല്ലാത്തതിനാലാണ് ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ത്രിവേണി സംഗമത്തിന് ചുറ്റും ഇരുമ്പ് വേലി കെട്ടി, പതിയിരിക്കുന്ന അപകടം ഒഴിവാക്കുവാന്‍ മുന്‍കരുതല്‍ ബോര്‍ഡ് സ്ഥാപിക്കുവാനുളള തീരുമാനമെടുക്കണമെന്ന് മാത്യു സ്റ്റീഫന്‍ ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ഥ്രിക്കും, വൈദ്യുതി മന്ത്രിക്കും,നാഷണല്‍ പ്രോഗ്രെസ്സീവ് പാര്‍ട്ടിക്കും നിവേദനം നല്‍കുമെന്നും മാത്യു സ്റ്റീഫന്‍ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!