Thodupuzha

ബാങ്ക് സ്വകാര്യവത്കരണ ബില്ലിനെതിരെ ദ്വിദിന പണിമുടക്ക്: ബാങ്ക് ജീവനക്കാർ ധർണ്ണ നടത്തി

 

 

തൊടുപുഴ: ബാങ്ക് സ്വകാര്യവത്കരണ ബില്ലിനെതിരെ ഡിസംബർ16, 17 തീയതികളിൽ നടക്കുന്ന ബാങ്ക്‌പണിമുടക്കിന്റെ മുന്നോടിയായി ജീവനക്കാർ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. ബാങ്കിങ് മേഖലയിലെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ ജീവനക്കാർ തൊടുപുഴയിൽ പ്രതിഷേധ ധർണ്ണ നടത്തി. തൊടുപുഴ എസ്.ബി.ഐ. ശാഖയുടെ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ യൂ എഫ് ബി യൂ ജില്ലാ കൺവിനർ നഹാസ് പി സലിം ഉത്ഘാടനം ചെയ്തു. സനിൽ ബാബു എൻ (BEFI), ശ്രീജിത്ത് എസ് (AIBOC), അനിൽ എസ് (NCBE), എബിൻ ജോസ് (AIBEA) തുടങ്ങിയവർ സംസാരിച്ചു. ഡിസംബർ 16, 17 തീയതികളിലാണ് പണിമുടക്ക്. 9-ാം തീയതി ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും.

 

 

Related Articles

Back to top button
error: Content is protected !!