Thodupuzha

വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.

.

 

വെള്ളിയാമറ്റം. : തൊടുപുഴ വെള്ളിയാമറ്റം റോഡിൽ ആലക്കോടിന് സമീപം മീന്മൂട്ടിയിൽ കാറും ക്രെയിനും കൂട്ടിയിടിച്ച്

രണ്ട് പേര്‍ക്ക് പരിക്ക് പറ്റി.

വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. പൂമാലയില്‍ നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന കാര്‍ മീന്‍മുട്ടിയിലെ വളവില്‍ വെച്ച് എതിരേ വന്ന ക്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.കാറിൽ ഉണ്ടായിരുന്ന വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തംഗം അഭിലാഷ് രാജനും സുഹൃത്ത് കൂവക്കണ്ടം സ്വദേശി ഹരി യ്കുമാണ് പരിക്കേറ്റത്. ഇരുവരെയും പ്രാഥമീക ചികില്‍സയ്ക്ക് ശേഷം വിട്ടയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടം നടന്ന വളവ് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.

Related Articles

Back to top button
error: Content is protected !!