AccidentMoolammattam

കോളപ്രയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടയിടിച്ച് അപകടം

കുടയത്തൂര്‍: കോളപ്ര ജങ്ഷന് സമീപം ഇരുചക്രവാഹനങ്ങളുടെ കൂട്ടയിടി. ഇന്നലെ രാവിലെ 8.45 നാണ് സംഭവം. അശ്രദ്ധമായി ലോറിയെ മറികടക്കാന്‍ ശ്രമിച്ച കാറാണ് അപകടം ഉണ്ടാക്കിയത് . കാര്‍ ഓടിച്ചിരുന്നത് വൈദ്യുതി വകുപ്പിലെ എ.ഇ ആയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂലമറ്റം ഭാഗത്തേക്ക് പോയ ലോറിയെ അശ്രദ്ധമായി വളവില്‍ വെച്ച് കാര്‍ മറികടക്കാന്‍ ശ്രമിച്ചു.ഈ സമയം എതിര്‍ദിശയില്‍ നിന്നും വന്ന ഇരുചക്രവാഹനത്തിന് കടന്നു പോകുവാന്‍ സ്ഥലമില്ലാതെ വരികയും, റോഡില്‍ മറിയുകയും ചെയ്തു.ഇതേ സമയം മൂലമറ്റം ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു ബൈക്ക് അപകടം കണ്ട് നിര്‍ത്തുകയും തൊട്ടുപിന്നില്‍ വന്ന സ്‌കൂട്ടര്‍ നിര്‍ത്തിയ ബൈക്കില്‍ ഇടിച്ച് മറിയുകയുമായിരുന്നു. മൂലമറ്റം സെന്റ് ജോസഫ് കോളജിലെ വിദ്യാര്‍ത്ഥിനികളാണ് സ്‌കൂട്ടറില്‍ യാത്ര ചെയ്തത്. അപകടത്തില്‍പ്പെട്ട 3 ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ക്കും പരുക്കേറ്റു.

 

Related Articles

Back to top button
error: Content is protected !!