ChuttuvattomThodupuzha

യുഡിഎഫ് തൊടുപുഴ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 4ന്

തൊടുപുഴ : യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തൊടുപുഴ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഏപ്രില്‍ 4ന് വൈകിട്ട് 4ന് തൊടുപുഴ പഴയ ബസ് സ്റ്റാന്റ് മൈതാനത്ത് നടക്കുമെന്ന് നിയോജക മണ്ഡലം ചെയര്‍മാന്‍ എ.എം ഹാരിദ്, കണ്‍വീനര്‍ എന്‍.ഐ ബെന്നി, കോഡിനേറ്റര്‍ അഡ്വ. ജോസി ജേക്കബ് എന്നിവര്‍ അറിയിച്ചു.

കണ്‍വന്‍ഷന്‍ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെ പ്രമുഖ നേതാക്കളും അയ്യായിരം പ്രവര്‍ത്തകരും കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ എ.എം ഹാരിദ്, കണ്‍വീനര്‍ എന്‍.ഐ ബെന്നി, കോഡിനേറ്റര്‍ അഡ്വ. ജോസി ജേക്കബ് എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!