ChuttuvattomThodupuzha

വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ച് ജെസിഐ അരിക്കുഴ

അരിക്കുഴ : ജെസിഐ അരിക്കുഴയുടെ നേതൃത്വത്തില്‍ വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു.അരിക്കുഴ ജേസീസ് ഹാളില്‍ നടന്ന ചടങ്ങില്‍ ജേസീസ് പ്രസിഡന്റ് ജെറിന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചെറുകിട യൂണിറ്റിനുള്ള ഇടുക്കി ജില്ലാ അവാര്‍ഡ് നേടിയ തൊടുപുഴ തരണിയില്‍ ഓയില്‍ മില്‍സ് ഉടമ ടി.സി. രാജു തരിണിയില്‍, ഐഇഎല്‍ടിഎസ് അധ്യാപന രംഗത്ത് ഉന്നത വിജയം നേടുന്ന ഡിലിജന്‍സ് അക്കാദമി ഡയറക്ടര്‍ ബെന്നി ജോസഫ്,തൊടുപുഴയില്‍ നിന്നും അരിക്കുഴ വഴി അമൃത മെഡിക്കല്‍ കോളേജ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചതിന് നേതൃത്വം നല്‍കിയ കെഎസ്ആര്‍ടിസി തൊടുപുഴ സ്റ്റേഷന്‍ മാസ്റ്റര്‍ അനില്‍ എം.എന്‍ എന്നിവരെ ആദരിച്ചു. ചടങ്ങില്‍ കെ.ആര്‍.സോമരാജന്‍, അജോ ഫ്രാന്‍സിസ്,അഖില്‍ സുഭാഷ്, ബാബു പള്ളിപ്പാട്ട്,ജോളി ജോര്‍ജ്,എന്നിവര്‍ പ്രസംഗിച്ചു. അരിക്കുഴ ജേസീസ് മുന്‍ പ്രസിഡന്റ് മാരായ സുരേഷ് ബാബു,എം.കെ പ്രീതിമാന്‍,ബിജു. ജെ.ആലപ്പാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!