ChuttuvattomThodupuzha

ഭൂമിയുടെ അണ്ടര്‍ വാല്യുവേഷന്‍ ജപ്തി നോട്ടീസുകള്‍ ഉടന്‍ പിന്‍വലിക്കണം: കേരള കോണ്‍ഗ്രസ്

തൊടുപുഴ: ഭൂമിയുടെ വില്‍പ്പന ആധാരങ്ങളുമായി ബന്ധപ്പെട്ട് അണ്ടര്‍ വാല്യുവേഷന്‍ എന്ന പേരില്‍ റവന്യൂ റിക്കവറി നോട്ടീസ് അയക്കുന്ന സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി. ആധാരത്തില്‍ വിലകുറച്ച് കാണിച്ചുവെന്ന് ആരോപിച്ച് പതിനായിരത്തില്‍പ്പരം പേര്‍ക്കാണ് ഇടുക്കി ജില്ലയില്‍ മാത്രം ജപ്തി നോട്ടീസ് നല്‍കിയിട്ടുള്ളത്.
1986 – 2017 കാലഘട്ടത്തില്‍ നടന്നിട്ടുള്ള ആധാരങ്ങള്‍ തപ്പിയെടുത്ത് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടാണ് നിയമവിരുദ്ധമായ ഈ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.1986 മുതലുള്ള ആധാരങ്ങളുടെ മേല്‍ ജപ്തി നോട്ടീസ് അയക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും 1986 നു ശേഷം ഭൂമിയുടെ തറവില പലതവണ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുെണ്ടന്നും ഇപ്രകാരം വര്‍ധിപ്പിച്ച തുക കൂടി വിലയായി കണക്കാക്കി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും മുന്‍കാല പ്രാബല്യത്തോടെ വര്‍ഷങ്ങള്‍ക്കുശേഷം ഈടാക്കാനുള്ള നീക്കം അംഗീകരിക്കാന്‍ ആവില്ലെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. ഭൂമി വില്പന നടത്തുന്നവരും വാങ്ങുന്നവരും ഭൂമിക്ക് നിശ്ചയിക്കുന്ന വിലയാണ് സ്റ്റാമ്പ് ആക്ട് പ്രകാരം ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഈടാക്കാന്‍ കഴിയുന്നത്. എന്നാല്‍ നിയമത്തില്‍ പറയുന്ന പ്രാഥമിക നോട്ടീസുകള്‍ പോലും നല്‍കാതെ നേരിട്ട് റവന്യൂ റിക്കവറിക്ക് നോട്ടീസ് അയക്കുന്നത് വഞ്ചനയാണ്. ഈ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് അധ്യക്ഷത വഹിച്ചു.

 

 

Related Articles

Back to top button
error: Content is protected !!