Thodupuzha

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ബേക്കറി ഉടമ പോലീസ് പിടിയില്‍

മുട്ടം: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ബേക്കറി ഉടമ പോലീസ് പിടിയില്‍. മുട്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ആഡംസ് ബേക്കറിയില്‍ നിന്നാണ് രഹസ്യ വില്‍പ്പന നടത്തുന്നതിനിടെ 150 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇവയ്ക്ക് വിപണിയില്‍ 13000 രൂപായോളം വില വരുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ബേക്കറി ഉടമ

തുടങ്ങനാട് തെക്കേവീട്ടില്‍ സോണി (29) യെ പോലീസ് പിടികൂടി. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി മുട്ടം പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. ബേക്കറിയും പരിസരവും ഏതാനും നാളുകളായി നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ജോസഫ്,

എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, ഷംസുദ്ദീന്‍, സിയാദ്.ഇ.എസ്, സഞ്ചയ്, എസ്.സി.പി.ഒമാരായ ഷാജി.എം.എസ്, ദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Related Articles

Back to top button
error: Content is protected !!