Thodupuzha

കേന്ദ്രീയ വിദ്യാലയം ഈടാക്കുന്ന അനാവശ്യ  ഫീസുകള്‍ ഒഴിവാക്കണം: എം.പി

തൊടുപുഴ: കേന്ദ്രീയ വിദ്യാലയം ഈടാക്കുന്ന അനാവശ്യ ഫീസുകള്‍ ഒഴിവാക്കണമെന്നു ഡീന്‍ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. നിലവിലെ കോവിഡ് സാഹചര്യം മൂലം കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ഓണ്‍ലൈനില്‍ ആണ്. കേന്ദ്രീയ വിദ്യാലയത്തില്‍ ഈടാക്കുന്ന ടെര്‍മിനല്‍ ഫീസുകളില്‍ വലിയൊരു ശതമാനവും കമ്പ്യൂട്ടര്‍ സയന്‍സ്, ലാബിന്റെ പേരിലാണ്. കോവിഡ് കാലഘട്ടത്തില്‍ മിക്ക കുടുംബങ്ങളും കടുത്ത സാമ്പത്തിക സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമല്ലാത്ത ഈ സേവനത്തിന് ഫീസ് ഈടാക്കുന്നത് ശരിയല്ലെന്നും മുന്‍കാല പ്രാബല്യത്തോടെ ഈ ഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് എം.പി കത്ത് നല്‍കി. ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുള്ളതായും എം. പി. പറഞ്ഞു.

Related Articles

Back to top button
error: Content is protected !!