ChuttuvattomThodupuzha

ജില്ലയില്‍ നാളികേര കൃഷി വ്യാപിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം : കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്

തൊടുപുഴ : ജില്ലയില്‍ നാളികേര കൃഷി വ്യാപിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. കര്‍ഷക യൂണിയന്‍ കോടിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടമറ്റം വി.എം. ചെറിയാന്റെ തെങ്ങിന്‍പുരയിടത്തില്‍ നടന്ന കേരകര്‍ഷക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോസ് വടക്കേക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഹൈപവര്‍ കമ്മിറ്റിയംഗം അപു ജോണ്‍ ജോസഫ് തെങ്ങിന്‍ തൈ നട്ടു. കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ കര്‍ഷക സംഗമ സന്ദേശം നല്‍കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. മോനിച്ചന്‍ ജില്ലാ സെക്രട്ടറി അഡ്വ. ഷൈന്‍ വടക്കേക്കര കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി കെടിയുസി ജില്ലാ പ്രസിഡന്റ് വര്‍ഗീസ് സക്കറിയ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഡാനിമോള്‍ വര്‍ഗീസ്, രമ്യ മനു, മുന്‍ പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് പാര്‍ട്ടി പുന്നോലില്‍, നേതാക്കളായ കെ.പി. ജോസഫ്, വി.എം. ചെറിയാന്‍, ടൈറ്റസ് വാണിയകിഴക്കേല്‍, കര്‍ഷക യൂണിയന്‍ മണ്ഡലം പ്രസിഡന്റ് വി.കെ. രവി, വി.ജെ മാത്യു, ജോസ് മാഞ്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!