Idukki

നൂറു ശതമാനം യൂസര്‍ഫീ നേട്ടവുമായി കോതപാറ

 

ഇടുക്കി : ഉപ്പുതറ പഞ്ചായത്തിലെ കോതപാറയില്‍ എല്ലാ വീട്ടുകാരും യൂസര്‍ഫീ നല്‍കി നൂറു ശതമാനം ഹരിതമായി. കോതപാറയിലെ 412 കുടുംബങ്ങളാണ് ജില്ലയിലെ മറ്റൊരു വാര്‍ഡിനും അവകാശപ്പെടാനില്ലാത്ത ഈനേട്ടത്തിന് പിന്നില്‍. വീട്ടില്‍ നിന്നും പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂസര്‍ഫീ നല്‍കിയാണ് ഈ കുടംബങ്ങള്‍ മാതൃക കാട്ടിയത്.

ഈ നേട്ടം കൈവരിച്ച ഹരിത കര്‍മസേന അംഗങ്ങളായ അമ്പിളി ടി.കെ, രജിത കെ.യു. എന്നിവരെയും ഇതിന് നേതൃത്വം നല്‍കിയ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബാ സത്യനാഥിനെയും പഞ്ചായത്ത് ആദരിച്ചു.

ദുര്‍ഘട വന മേഖലയും 80 ശതമാനം ആദിവാസികള്‍ അധിവസിക്കുന്ന വാര്‍ഡുമാണ് കോതപാറ.കോതപാറ.ചൊക്കന്‍, കൊല്ലതിക്കാവ് , മുല്ല, വന്മാവ് ,മുത്തംപടി, മുതലായ കുടികളുമുണ്ടിവിടെ. ആന, കാട്ടുപന്നി തുടങ്ങിയ വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന പ്രദേശവുമാണ് കോതപാറ. ഒട്ടേറെ പ്രതികൂലതകളുണ്ടായിട്ടും അവയെയൊക്കെ മറി കടന്നാണ് 100 ശതമാനം ആളുകളെയും ശാസ്ത്രീയ മാലിന്യ സംസ്‌കരണ ശീലത്തിലെത്തിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ് പറഞ്ഞു.

വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കള്‍ ഉപ്പുതറയിലെ എം.സി .എഫില്‍ എത്തിച്ച ശേഷം വേര്‍തിരിച്ച് സര്‍ക്കാരിന്റെ ഉടമസ്ഥയിലുള്ള ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയാണ് ചെയ്യുന്നത്. 25 ടണ്‍ മാലിന്യങ്ങളാണ് ഇത്തരത്തില്‍ സി.കെ.സി.യ്ക്ക് നല്‍കിയത്.18 വാര്‍ഡുകളിലായി 36 ഹരിത കര്‍മ സേന അംഗങ്ങളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24.5 ലക്ഷം രൂപ യൂസര്‍ ഫീ അടിസ്ഥാനത്തില്‍ ലഭിച്ചെന്നും പ്രസിഡന്റ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!