MoolammattamThodupuzha

വാഗമണ്‍ സംസ്ഥാന പാതയുടെ സംരക്ഷണഭിത്തി നിര്‍മ്മാണം നിര്‍ത്തിവച്ചിട്ട് മാസങ്ങള്‍

മൂലമറ്റം: സംസ്ഥാന പാതയുടെ സംരക്ഷണഭിത്തി നിര്‍മ്മാണം നിര്‍ത്തിവച്ചിട്ട് മാസങ്ങള്‍. വാഗമണ്‍ സംസ്ഥാന പാതയില്‍ ഇടാട് അന്ത്യംപറക്ക് സമീപം ചക്കി മാലി തോടിനോട് ചേര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് ഇടിഞ്ഞുപോയ റോഡിന്റെ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് റോഡ് തകരാന്‍ കാരണം. സ്വകാര്യ-കെ.എസ്.ആര്‍.റ്റി.സി.ബസ്സുകളും നൂറുകണക്കിന് ടൂറിസ്റ്റ് വാഹനങ്ങളും സഞ്ചരിക്കുന്ന റോഡില്‍ മഴക്കാലം ആരംഭിക്കുന്നതോടെ റോഡ് തകരാനും പ്രദേശം ഒറ്റപ്പെടാനും സാധ്യതയുണ്ട്. നൂറുകണക്കിന് സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന റോഡിനോട് പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് എത്രയും വേഗം സംരക്ഷണ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!