AccidentThodupuzha

വാനും കാറും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ : പാലാ-തൊടുപുഴ റോഡില്‍ നെല്ലാപ്പാറ -ആനപ്പാറ വളവില്‍ വാനും കാറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ ഏഴിന് പറവൂരില്‍ നിന്ന് വാഗമണ്ണിന് പോയ ടെമ്പോ ട്രാവലര്‍ വാനും പാലായില്‍ നിന്ന് തൊടുപുഴക്ക് പോയ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ പരുക്കേറ്റവരെ കരിങ്കുന്നം പോലീസിന്റെ നേതൃത്വത്തില്‍ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചു. ഇതേ വളവിലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് കട്ടപ്പനക്കു പോയ കെ.എസ്.ആര്‍.ടി.സി ബസ് വീട്ടിലേക്ക് ഇടിച്ചു കയറിയത്. പാലാ- തൊടുപുഴ റോഡിലെ നെല്ലാപ്പാറയിലുള്ള വളവുകള്‍ നിവര്‍ത്തി അപകടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!